കാസര്‍കോട്: കളിങ്ങോത്ത് പനയാല്‍ കോട്ടക്കാല്‍ ശ്രീ വയനാട്ടു കുലവന്‍ തറവാടു നവീകരണ പുനഃപ്രതിഷ്ഠയുടെ ഭാഗമായുള്ള പുത്തരിക്കു കുലകൊത്തല്‍ 14നു രാവിലെ നടക്കും. വാസ്തുപൂജ 18നു രാത്രിയും 19നു പുലര്‍ച്ചെ ഗണപതി ഹോമവും തുടര്‍ന്നു തറവാടു ഭവന പ്രവേശനവും നടക്കും. തുടര്‍ന്നു ദൈവ പ്രതിഷ്ഠ. പുത്തരി കൊടുക്കലോടെ സമാപിക്കും.