കാസർകോട്: കർണാടകയിൽ നിന്ന് ഇലക്ട്രിക് സ്കൂട്ടറിൽ മദ്യം കടത്തിയ യുവാവ് അറസ്റ്റിൽ. അയ്യർക്കട്ട കീർത്തേശ്വരം സ്വദേശി പ്രശാന്താണ് എക്സൈസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കുമ്പള റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ കെ വി മനാസും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. വാഹനത്തിൽ 23.4 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യം കണ്ടെത്തി. പ്രിവൻ്റീവ് ഓഫീസർ ടി എം മൊയ്ദീൻ സാദിഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ് കുമാർ കെ. പി, പ്രജിത്ത്. പി, ജിതിൻ.വി എന്നിവരും പരിശോധനയ്ക്ക് എത്തിയ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.