ഡാളസ് :ഡാളസ്-ഫോർട്ട് വർത്ത്, ഗാർലാൻഡ്, മെസ്‌ക്വിറ്റ ,ഡാളസ് ഐ എസ് ഡി തുട്ങ്ങിയ നോർത്ത് ടെക്സസ് സ്കൂളുകൾക്ക് ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് വ്യാഴം വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. നോർത്ത് ടെക്സസിലെ മിക്കവാറും സ്കൂളുകൾ ഇനി തിങ്കളാഴ്ചയേ തുറക്കൂ, കൂടുതൽ വിവരങ്ങൾ അതതു ഐ എസ് ഡി വെബ്സൈറ്റുകളിൽ ലപിക്കും;
വ്യാഴാഴ്ച രാവിലെ 6 മണിക്ക് ശേഷം മഴ ആരംഭിക്കുമെന്ന് ഫോർട്ട് വർത്തിലെകാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മഞ്ഞുവീഴ്ചയും ഇടകലർന്ന് മഴയ്കും സാധ്യതയുണ്ടെന്നു കുറവായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ കൊടുങ്കാറ്റ് ഉണ്ടാകമെന്നും സൂചനയുണ്ട്.
വടക്കൻ ടെക്സസിലെ റോഡുകൾ വ്യാഴാഴ്ച ഉച്ച മുതൽ വെള്ളിയാഴ്ച വരെ അപകടകരമാകുമെന്നു കാലാവസ്ഥാ നിരീക്ഷകർ തുടർന്ന് അറിയിച്ചു.