മീററ്റ്: ഭര്‍ത്താവിന് പണം നല്‍കി സുഹൃത്തുക്കള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തന്നെ ബലാത്സംഗം ചെയ്യുകയാണെന്ന പരാതിയുമായി യുവതി. ബുലന്ദ്ഷഹറില്‍ നിന്നുള്ള 35 കാരിയായ യുവതിയാണ് തന്റെ ഭര്‍ത്താവിനെതിരെ പരാതിയുമായി എത്തിയത്. തന്നെ സുഹൃത്തുക്കള്‍ ലൈംഗിക പീഡനത്തിനിരയാക്കുന്നത് ലൈവായി ഭര്‍ത്താവ് സൗദി അറേബ്യയിലെ ജോലി സ്ഥലത്തിരുന്ന് കാണുന്നുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. 2010 ല്‍ ബുലന്ദ്ഷഹറിലെ ഗുലാത്തി സ്വദേശിയെ യുവതി വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ അടക്കം നാലുമക്കളുണ്ട്. ഇപ്പോള്‍ ഒരു മാസം ഗര്‍ഭിണിയാണെന്നു യുവതി പറഞ്ഞു. ഭര്‍ത്താവ് സൗദി അറേബ്യയില്‍ ഓട്ടോമൊബൈല്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയാണ്, വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വീട്ടില്‍ വരും. ഏകദേശം മൂന്ന് വര്‍ഷം മുമ്പ് തന്റെ ഭര്‍ത്താവ് രണ്ട് സുഹൃത്തുക്കളോടൊപ്പം വീട്ടില്‍ വന്നിരുന്നു. പ്രദേശവാസികളായ അവര്‍ ഭര്‍ത്താവിന്റെ അറിവോടെ പീഡനത്തിന് ഇരയാക്കിയെന്നു യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് വിദേശത്തു പോയപ്പോഴും ബലാല്‍സംഗം തുടര്‍ന്നു. പ്രവര്‍ത്തി വിഡിയോ വില്‍ ചിത്രീകരിക്കുകയും ചെയ്തു. സംഭവം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ സുഹൃത്തുക്കള്‍ പണം നല്‍കിയെന്നും അതിനാല്‍ ഇക്കാര്യം പുറത്തുപറയരുതെന്നും വിലക്കി. തന്നെ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് ജോലി സ്ഥലത്തിരുന്ന് കാണും. വിവാഹമോചനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ മക്കള്‍ക്ക് വേണ്ടി താന്‍ മൗനം പാലിച്ചു,’ യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുടുംബത്തോടൊപ്പം യുവതി പരാതിയുമായി ബുലന്ദ്ഷഹര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ശ്ലോക് കുമാറിനെ കണ്ടിരുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും എസ്എസ്പി അറിയിച്ചു.