മരണം എങ്ങനെ, എപ്പോള്‍ വിളിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. സ്‌കൂട്ടിയില്‍ സഞ്ചരിക്കുമ്പോള്‍ ഉണങ്ങിയ തേങ്ങ തലയില്‍ വീണ് 48 കാരന്‍ മരിച്ചു. മഹാരാഷ്ട്ര റായ്ഗഡിലാണ് ദാരുണ സംഭവം. മുരുദ് സ്വദേശിയായ ജയേഷ് ഗീതെ എന്ന ആളാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഭാര്യക്കൊപ്പം സ്‌കൂട്ടിയില്‍ പോകുന്നതിനിടെ 90 അടി ഉയരത്തിലുള്ള തെങ്ങില്‍ നിന്ന് തേങ്ങ തലയില്‍ വീഴുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടില്‍ നിന്ന് ഇരുവരും തെറിച്ചുവീണു. പരിസരവാസികള്‍ ഉടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജയേഷ് മരണപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് റോഡിലേക്ക് ചെരിഞ്ഞ നിലയിലായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.