കാസര്‍കോട്: അഡ്വ. ജെബി മേത്തര്‍ എംപി യുടെ പ്രാദേശിക ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച് നിര്‍മ്മിച്ച പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ല്യോട്ട് കൂരാങ്കര (കൃപേഷ് – ശരത് ലാല്‍ ) റോഡിന്റെ ഉദ്ഘാടനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. അഡ്വ. ജെബി മേത്തര്‍ എം.പി, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാബുരാജ്, ധന്യ സുരേഷ്, മിനി ചന്ദ്രന്‍, സത്യ നാരായണന്‍, കൃഷ്ണന്‍, രാജന്‍ അരീക്കര, സാജിദ് മൗവ്വല്‍, ബി.പി പ്രദീപ് കുമാര്‍, രാധിക പെരിയ സംബന്ധിച്ചു. 30 ലക്ഷം ചിലവിലാണ് 514 മീറ്റര്‍റോഡ് നിര്‍മിച്ചത്.