ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ രണ്ടു ക്യാമറകളോടു കൂടിയ ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ കണ്ടെത്തി. ജയിലധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയും വിദഗ്ധ പരിശോധനയ്ക്കും തുടര്‍ നടപടിക്കുമായി ഡ്രോണ്‍ പൊലീസിനു കൈമാറുകയും ചെയ്തു. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഡ്രോണ്‍ എങ്ങനെ ജയിലിനുള്ളില്‍ എത്തിയെന്നത് അധികൃതരെ അമ്പരപ്പിക്കുന്നു. ജയിലിനുള്ളില്‍ നിരോധിത സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ പ്രവര്‍ത്തകര്‍ തടവിലുണ്ടെന്നും അവരെക്കുറിച്ചോ അവരില്‍ നിന്നുള്ളതോ ആയ വിവരങ്ങള്‍ കൈമാറുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണോ ഡ്രോണ്‍ ജയിലിനുള്ളില്‍ കാണപ്പെട്ടതെന്നും സംശയിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വിവരം അന്വേഷണത്തിനു ശേഷമേ സ്ഥിരീകരിക്കാനാവു എന്ന് പൊലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.