തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടയില്‍ വിശ്രമിക്കുകയായിരുന്ന തൊഴിലാളിയുടെ കഴുത്തില്‍ മൂര്‍ഖന്‍ പാമ്പ് ചുറ്റി. അപകടം മണത്തറിഞ്ഞതോടെ മൂര്‍ഖനെ വലിച്ചെറിഞ്ഞതിനാല്‍ അപകടം ഒഴിവായി. നെടുമങ്ങാട്, വെള്ളനാട്, കടിയൂര്‍കോണം സ്വദേശി സി.എന്‍ ഭവനില്‍ സി. ഷാജി (51)യാണ് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ജോലി സ്ഥലത്ത് കിടന്ന് വിശ്രമിക്കുകയായിരുന്നു ഷാജി. ഈ സമയത്താണ് ഇഴഞ്ഞെത്തിയ മൂര്‍ഖന്‍ പാമ്പ് ഷാജിയുടെ കഴുത്തില്‍ ചുറ്റിയത്. ഉടന്‍ പാമ്പിനെ കൈ കൊണ്ട് വലിച്ചെറിയുകയായിരുന്നുവെന്നു അപകടത്തില്‍ നിന്നു രക്ഷപ്പെട്ട ഷാജി പറഞ്ഞു.