ബോളിവുഡ് നടി പൂനം ധില്ലന്റെ വീട്ടില്‍ മോഷണം; ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഡയമണ്ട് നെക്ലേസും പണവും മോഷണം പോയി, കള്ളന്‍ വീട്ടില്‍ പെയിന്റിങ് ജോലിക്കെത്തിയ തൊഴിലാളി

മുംബൈ: ബോളിവുഡ് താരം പൂനം ധില്ലന്റെ വീട്ടില്‍ മോഷണം. ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഡയമണ്ട് നെക്ലേസ് മോഷണം പോയി. സംഭവത്തില്‍ മുംബൈ ഖാര്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. വീട്ടില്‍ പെയിന്റിങ് ജോലി ചെയ്തിരുന്ന ആളാണ് മോഷ്ടാവ്. 35,000 രൂപയും കുറച്ച് ഡോളറും ഇയാള്‍ കവര്‍ന്നതായി പൊലീസ് പറഞ്ഞു. പ്രതിയായ 37 കാരനായ സമീര്‍ അന്‍സാരി ഡിസംബര്‍ 28 മുതല്‍ ജനുവരി 5 വരെ ഫ്ളാറ്റില്‍ പെയിന്റിങ് തൊഴിലാളിയായി നടിയുടെ ഖാറിലെ വീട്ടില്‍ ഉണ്ടായിരുന്നു. അതിനിടെ, പൂട്ടാത്ത അലമാരയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. നടി മിക്കദിവസവും
ജുഹുവിലാണ് താമസിക്കുന്നത്, എന്നാല്‍ പലപ്പോഴും മകള്‍ അന്‍മോള്‍ താമസിക്കുന്ന ഖാറിലെ വസതിയിലും സമയം ചെലവഴിക്കാറുണ്ട്. ജനുവരി അഞ്ചിന് പൂനം ധില്ലന്റെ മകന്‍ അന്‍മോള്‍ ദുബായില്‍ നിന്ന് തിരിച്ചെത്തി സൂക്ഷിച്ചുവച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൂനം ധില്ലന്റെ മാനേജര്‍ സന്ദേശ് ചൗധരി ഖാര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് വീട്ടില്‍ പെയിന്റിങ് നടത്തിയ തൊഴിലാളികളെ പൊലീസ് വിളിപ്പിച്ചു വിശദമായി ചോദ്യം ചെയ്തു. അങ്ങനെയാണ് പ്രതിയെ പിടികൂടിയത്. ജനുവരി 5 നും ഇടയില്‍ പ്രതി അന്‍സാരി ഫ്ളാറ്റില്‍ പെയിന്റ് ചെയ്യുന്നതിനായി നടിയുടെ വീട്ടില്‍ ഉണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം പാര്‍ട്ടി നടത്താനായി ചിലവഴിച്ചതായി അന്‍സാരി പൊലീസിനോട് പറഞ്ഞു. ജയ് മമ്മി ഡി എന്ന ചിത്രത്തിലാണ് പൂനം ധില്ലണ്‍ അവസാനമായി അഭിനയിച്ചത്. പഥര്‍ കെ ഇന്‍സാന്‍, ജയ് ശിവ് ശങ്കര്‍, രാമയ്യ വസ്തവയ്യ, ബത്വാര തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ദേശീയപാത നിർമ്മാണം: മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ മൈലാട്ടിയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം, രണ്ടുപേർക്ക് കുത്തേറ്റു, ഒരാളുടെ നില അതീവ ഗുരുതരം, കേസിലെ പ്രതികളായ അച്ഛനും മകനും മുങ്ങി, പ്രതികളെ പിടികൂടാൻ പൊലീസ് പൊതുജന സഹായം തേടി
ചന്തേരയിലെ പ്രകൃതി വിരുദ്ധ പീഡനം: എ ഇ ഒയും ആര്‍ പി എഫ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍; യൂത്ത്‌ലീഗ് നേതാവ് മുങ്ങി, കേസുകള്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലേയ്ക്ക് മാറ്റി, അറസ്റ്റിലായവരില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ ബന്ധുവും

You cannot copy content of this page