കിണറ്റില്‍ വീണ ദമ്പതികളെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. പുനര്‍ജന്മം ലഭിച്ച ആശ്വാസത്തിലാണ് കാര്‍ക്കള കല്ലോട് പെര്‍വാജെ റോഡില്‍ താമസിക്കുന്ന അനിത മല്യ(57)യും ഭര്‍ത്താവ് അന്നപ്പ മല്യ(59)യും. ഞായറാഴ്ച രാവിലെയാണ് സംഭവം. 20 അടി വെള്ളവും 60 അടി താഴ്ചയുള്ള കിണറ്റിലേക്ക് അനിത അബദ്ധത്തില്‍ വീഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തില്‍ അന്നപ്പയും കിണറ്റിലേക്ക് ഇറങ്ങി. പക്ഷെ ഇരുവര്‍ക്കും മുകളിലേക്ക് കയറാന്‍ സാധിച്ചില്ല. മൂന്ന് ആള്‍ വെള്ളമുള്ള കിണറില്‍ പൈപ്പില്‍ പിടിച്ചാണ് രണ്ടുമണിക്കൂറോളം കിടന്നത്. മിനുട്ടുകള്‍ക്ക് ശേഷമാണ് വീട്ടുകാരിലൊരാള്‍ സംഭവം അറിയുന്നത്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് കാര്‍ക്കളയിലെ ഫയര്‍ഫോഴ്സ് ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. വീട്ടുകാര്‍ കണ്ടില്ലെങ്കില്‍ നീന്തല്‍ വശമില്ലാത്ത ഇരുവരും വെള്ളത്തില്‍ മുങ്ങിത്താഴുമായിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അതെന്ന് ദമ്പതികള്‍ പറഞ്ഞു.