പ്രകൃതി ചൂഷണത്തിനെതിരെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രതിഷേധിക്കുമെന്ന് സാമുഹ്യ പ്രവര്‍ത്തകന്‍

കാസര്‍കോട്: മണ്ണും മരങ്ങളങ്ങളടക്കമുള്ള പ്രകൃതി വിഭവങ്ങള്‍ ഇതര സംസ്ഥാനങ്ങിലേക്ക് കടത്തിക്കൊണ്ടു പോകുന്നത് വ്യാപകമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെതിരെ
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രതിഷേധിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ എന്‍.കേശവ് നായക്. കുമ്പളയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമങ്ങള്‍ കാറ്റില്‍ പറത്തി കഴിഞ്ഞ കുറേ കാലങ്ങളായി അനന്തപുരം വ്യവസായ പാര്‍ക്കിനോട് ചേര്‍ന്ന മരത്തടികളും മണ്ണും തമിഴ്‌നാട്, ആന്ധ്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നു.
ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ മുപ്പത് വര്‍ഷമായി പോരാട്ടം നടത്തി വരികയാണ്. വിഷയത്തില്‍ രാഷ്ട്രപതി, കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പെടെ
മുഖ്യാധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു വിധനടപടികളും ഉണ്ടായിട്ടില്ല. കോടികളുടെ നികുതി വെട്ടിലൂടെ നിയമ ലംഘനം നടത്തുന്ന മാഫിയകളെ കുറിച്ച് അധികൃതര്‍ക്ക് കൃത്യമായ വിവരം ലഭിച്ചിട്ടും അവര്‍ക്കെതിരേ നടപടി എടുക്കാന്‍ തയ്യാറാകുന്നില്ലയെന്ന് കേശവ് നായക് പറയുന്നു. വയനാട്, ഷിരൂര്‍ ദുരന്തങ്ങള്‍ നമുക്ക് മുന്നില്‍ വലിയ പാഠമാണ്. ഷിരൂര്‍ ദുരന്തമുഖത്ത് എ.കെ.എം അഷ്‌റഫ് എം.എല്‍.എ നടത്തിയ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page