മടിക്കേരി: ജമ്മുകാശ്മീരില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന സൈനികന്‍ മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മടിക്കേരി, സോമവാര്‍പേട്ട, സിദ്ധാപുരത്തെ ദിവിന്‍ (28) ആണ് തിങ്കളാഴ്ച മരിച്ചത്. നാലു ദിവസം മുമ്പാണ് ദിവിന്‍ അടക്കമുള്ള സൈനികര്‍ സഞ്ചരിച്ചിരുന്ന സൈനിക വാഹനം അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ തവണ അവധിക്കു വന്നപ്പോള്‍ ദിവിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ജനുവരിയില്‍ കല്യാണം നടത്താനായിരുന്നു തീരുമാനം. ക്യാണത്തിനായി നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ദിവിനെ മരണം തട്ടിയെടുത്തത്. 10 വര്‍ഷം മുമ്പാണ് ദിവിന്‍ സൈന്യത്തില്‍ ചേര്‍ന്നത്.
