കാസര്‍കോട്: പുതുവത്സരത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. ആഘോഷങ്ങള്‍ക്കിടയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടിയുമായി പൊലീസും രംഗത്ത്.
മുന്‍കരുതലുകളുടെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധികളിലും പ്രത്യേക പട്രോളിംഗ് ആരംഭിക്കും.
പൊലീസ് അനുമതിയില്ലാതെയുള്ള മൈക്ക് ഉപയോഗം തടയുമെന്ന് പൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. അക്രമസാധ്യതയുളള പ്രദേശങ്ങളില്‍ പൊലീസ് നിരീക്ഷണവും ഉണ്ടാകും. മദ്യലഹരിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പൊതുസ്ഥലങ്ങളില്‍ രാത്രി 12 മണിക്ക് ശേഷം യാതൊരു തരത്തിലുമുള്ള ആഘോഷവും അനുവദിക്കില്ല. പൊലീസിന്റെ മുന്നറിയിപ്പ് ലംഘിച്ച് ആഘോഷങ്ങളുമായി മുന്നോട്ടു പോകുന്നവരെ നേരിടുന്നതിനു വിവിധ പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പൊലീസ് ടീമിനെയും സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നാണ് സൂചന.
