കാസര്‍കോട്: പുതുവര്‍ഷാഘോഷം കണക്കിലെടുത്ത് പൊലീസും മോട്ടോര്‍ വാഹന വകുപ്പും തിങ്കളാഴ്ച വൈകിട്ടു മുതല്‍ വാഹനപരിശോധന കര്‍ശനമാക്കും.
അമിതവേഗത, മദ്യപിച്ചു വാഹനമോടിക്കല്‍, അതിരുവിട്ട ആഘോഷങ്ങള്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ആര്‍.സി, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി ഉണ്ടാവുമെന്നു ആര്‍.ടി.ഒ മുന്നറിയിച്ചു.
