കാസർകോട്: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുത്തിലോട്ടെ ഡ്രൈവർ മരിച്ചു. കൊടക്കാട് പുത്തിലോട്ടെ എൻ.പി അമ്പുഞ്ഞിയുടെ മകൻ ഇ. മഹേഷ് (42) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഓട്ടോ ഡ്രൈവറായും ബസ് കണ്ടക്ടറായും ജോലി ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ 8.30 ന് സ്വന്തം വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം സംസ്കാരം നടക്കും. മാതാവ്: പരേതയായ ഇ. മാധവി. ഭാര്യ: അനീഷ.മകൾ: ദിൽഷ.
