ഇരിട്ടി: ബംഗളൂരുവില്‍ നിന്നും ബസില്‍ കടത്തു കയായിരുന്ന 44.822 ഗ്രാം എം.ഡി.എംഎ യുമായി യുവാവിനെ പൊലീസ് പിടികൂടി. ഏച്ചൂര്‍ മുണ്ടേരി കാനച്ചേരി സ്വദേശി കെ.ഗൗരീഷി(20)നെയാണ് അറസ്റ്റുചെയ്തത്.
പുതുവത്സരത്തോടനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി പൊലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ബസിലെ യാത്രക്കാരനായിരുന്നു ഗൗരീഷ്. കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് 44.8 ഗ്രാം എംഡിഎംഎ യുവാവിന്റെ ബാഗില്‍ കണ്ടെത്തിയത്.
ബംഗളൂരുവില്‍ നിന്നും എംഡിഎംഎ എത്തിച്ചു ഏച്ചൂര്‍, മുണ്ടേരി ഭാഗങ്ങളില്‍ വ്യാപകമായി വില്‍പന നടത്താറുണ്ടെന്നു പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും പൊലീസിന് വിവരം ലഭിച്ചു. പരിശോധക സംഘത്തില്‍ ഇരിട്ടി എസ്.ഐ കെ.
ഷറഫുദ്ദീന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ സുധീഷ്, ഡ്രൈവര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നിജേഷ്, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരും ഉണ്ടായിരുന്നു.
