കാസര്‍കോട്: 3.87ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നീര്‍ച്ചാല്‍, മൂകംപാറ സ്വദേശിയായ എം.എസ് അബ്ദുല്‍ മജീദി(22)നെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തത്.
ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കാസര്‍കോട് ബാങ്ക് റോഡിലുള്ള ഒരു സ്വകാര്യ ആശുപത്രി വളപ്പില്‍ ഒരാള്‍ മയക്കുമരുന്നുമായി നില്‍ക്കുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ച രഹസ്യവിവരം. തുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രി ഒരു മണിയോടെ എസ്.ഐ സവ്യസാചി, പൊലീസുകാരായ ഗുരുരാജ, സനീഷ് ജോസഫ് എന്നിവര്‍ സ്ഥലത്തെത്തി യുവാവിനെ പിടികൂടിയത്. തഹസില്‍ദാറെ സ്ഥലത്തേക്ക് വിളിച്ചു വരുത്തി നടത്തിയ ദേഹപരിശോധനയില്‍ പ്രതിയുടെ ട്രൗസറിന്റെ കീശയില്‍ നിന്നാണ് ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നു കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.