കാസര്‍കോട്: ചട്ടഞ്ചാല്‍-ദേളി റോഡില്‍ വെള്ളിയാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ മുന്‍ കരാറുകാരന്‍ മരിച്ചു. കൊല്ലം സ്വദേശിയും പൊയ്‌നാച്ചി പറമ്പയില്‍ താമസക്കാരനുമായ ചന്ദ്രന്‍പിള്ള (58)യാണ് മരിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച രാത്രി 9.30 മണിയോടെ ദേളി, മൂടാംകുളത്താണ് അപകടം ഉണ്ടായത്. രോഹിണിയാണ് ചന്ദ്രന്‍പിള്ളയുടെ ഭാര്യ. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.