കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 50 രൂപയുടെ പാകിസ്ഥാന്‍ കറന്‍സിയും എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍.
ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊളത്തൂര്‍, മഞ്ഞനടുക്കത്തെ അബ്ദുല്‍ ഷരീഫിനെ(28)യാണ് ബേക്കല്‍ എസ് ഐ എന്‍ അന്‍സാറും സംഘവും അറസ്റ്റ് ചെയ്തത്. പെരിയാട്ടടുക്കം-ബേക്കല്‍ റോഡില്‍ മൗവ്വലില്‍ വച്ച് വ്യാഴാഴ്ച 11.10 മണിയോടെയാണ് അബ്ദുല്‍ഷെരീഫ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് വാഹന പരിശോധന നടത്തുകയായിരുന്നു എസ്‌ഐയും സംഘവും. ഇതിനിടയില്‍ എത്തിയ കാര്‍ തടഞ്ഞുനിര്‍ത്തി. കാര്‍ ഓടിച്ചിരുന്ന ആള്‍ പരിഭ്രമിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തതോടെ സംശയമേറി. വിശദമായി പരിശോധിച്ചപ്പോഴാണ് 50 രൂപയുടെ പാക്കിസ്ഥാന്‍ കറന്‍സിയും 2.790 ഗ്രാം എംഡിഎംഎയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
