തെരുവത്ത് ഷോക്കേറ്റ് മരിച്ച യുവാവിന്റെ ബന്ധുക്കള്‍ കാസര്‍കോട്ടെത്തി; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

കാസര്‍കോട്: തളങ്കര, തെരുവത്ത് കല്യാണവീട്ടിലെ പന്തല്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനില്‍ തട്ടി തൊഴിലാളി ഷോക്കേറ്റ് മരിച്ച വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തി. ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കര്‍ണാടക, ഗദക്, മുണ്ടരാഗി, മുരുടി ഗ്രാമത്തിലെ രാമണ്ണ-പവിത്ര ദമ്പതികളുടെ മകന്‍ പ്രമോദ (25)യാണ് ഷോക്കേറ്റ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ തളങ്കര, തെരുവത്താണ് അപകടം. കല്യാണ വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റി ഇരുമ്പ് പൈപ്പുകള്‍ ലോറിയില്‍ കയറ്റുന്നതിനിടയിലായിരുന്നു അപകടം. ഉടന്‍തന്നെ മാലിക് ദിനാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ചെര്‍ക്കളയില്‍ താമസിച്ചു കൂലിപ്പണിയെടുത്ത് വരികയായിരുന്ന പ്രമോദ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പന്തല്‍ പണിക്ക് ചേര്‍ന്നിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page