മംഗ്ളൂരു: അമിതമായ മൊബൈല്‍ ഉപയോഗം വിലക്കിയതിന്റെ മനോവിഷമത്തില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനി വിഷം കഴിച്ചു മരിച്ചു. ഷിമോഗയിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ധനുശ്രീ (20) യാണ് മരിച്ചത്. പഠനത്തില്‍ മിടുക്കിയായിരുന്നു ധനുശ്രീ. എന്നാല്‍ കുറച്ചുകാലമായി മൊബൈല്‍ ഫോണിന്റെ ഉപയോഗം കൂടിയിരുന്നതായി പറയുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ മകളെ ഉപദേശിക്കുകയും മൊബൈല്‍ ഫോണിന്റെ ഉപയോഗം കുറയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നുവത്രെ. ഇതേ തുടര്‍ന്നാണ് ധനുശ്രീ മൂന്നു ദിവസം മുമ്പു വിഷം കഴിച്ചത്. ഗുരുതര നിലയിലായിരുന്ന ധനുശ്രീ വ്യാഴാഴ്ച രാത്രിയാണ് മരണത്തിനു കീഴടങ്ങിയത്.
