വീട്ടുകാര്‍ ക്രിസ്മസ് കുര്‍ബാനയില്‍ പങ്കെടുക്കാന്‍പോയ തക്കത്തില്‍ വീട്ടില്‍ കവര്‍ച്ച. 2.46 ലക്ഷം രൂപയുടെ സ്വര്‍ണവും 78,000 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു. ഉപ്പിനങ്ങാടി ഷിരാഡിയിലെ അദ്ദഹോളില്‍ താമസിക്കുന്ന
തങ്കച്ചന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ക്രിസ്മസ് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പള്ളിയില്‍ പോയ തങ്കച്ചനും കുടുംബവും തിരികെ വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യപ്പെട്ടത് വ്യക്തമായത്.
പരാതിയില്‍ ഉപ്പിനങ്ങാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.