കണ്ണൂര്‍: സാമൂഹിക പ്രവര്‍ത്തകന്‍ കെ.സി.സലീമി(54)നെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കെസി ഓണ്‍ലൈന്‍ ന്യൂസ് സ്ഥാപകനും വളപട്ടണത്തെ സുപ്രീം ലോറി ട്രാന്‍സ്പോര്‍ട്ട് കമ്പനി ഉടമയുമായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ എം.ആര്‍.എ റസിഡന്‍സി ഹോട്ടലിന്റെ മുറിയിലാണ് തൂങ്ങിയ നിലയില്‍ കാണ്ടെത്തിയത്. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. വളപട്ടണത്തെ ബോട്ട്ജെട്ടിക്ക് സമീപം തായലെ പീടികയില്‍ വീട്ടില്‍ ആണ് താമസം. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായുള്ള ഇദ്ദേഹം നിരവധി ഒറ്റയാള്‍ സമരം നടത്തിയിരുന്നു. കബറടക്കം ഉച്ചയ്ക്ക് ശേഷം വളപട്ടണം മന്ന കബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: ഷമീന. മക്കള്‍: യാസീന്‍, സിനാന്‍.
