അവധി രേഖപ്പെടുത്തിയ കോളം മാറി; അധ്യാപകന് എട്ടുദിവസത്തെ പ്രസവാവധി അനുവദിച്ച് സര്‍ക്കാര്‍

അവധിക്ക് വേണ്ടി അപേക്ഷ നല്‍കിയ അദ്ധ്യാപകനു ലഭിച്ചത് പ്രസവാവധി. ബീഹാറിലെ വൈശാലി ജില്ലയില്‍ ഹസന്‍പൂരിലെ യുസിസിഎച്ച് മധ്യമിക് സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകനായ ജിതേന്ദ്രകുമാര്‍ സിംഗിനാണ് എട്ടുദിവസത്തെ പ്രസവാവധി ലഭിച്ചത്. ഈ വിചിത്രമായ സംഭവം
സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചയാണിപ്പോള്‍. ഡിസംബര്‍ ഒന്ന് മുതല്‍ 12 വരെയുള്ള അവധിയാണ് ജിതേന്ദ്ര കുമാര്‍ സിംഗിന് അധികൃതര്‍ അനുവദിച്ചുകൊടുത്തിരിക്കുന്നതെന്നാണ് പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് വ്യക്തമാക്കുന്നത്. നിരവധിപേരാണ് ഇത് പങ്കുവച്ചത്. മണിക്കൂറുകള്‍ക്കകം ഇത് വൈറലാവുകയും ചെയ്തു.
ഡിസംബര്‍ ഒന്നിനും എട്ടിനും വീക്കിലി ഓഫാണ്. 11 ഉം 12 ദിവസത്തെ അവധികള്‍ കാഷന്‍ ലീവുകളാണെന്നും അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിന് ഇടയിലുള്ള എട്ട് ദിവസത്തെ അവധിയാണ് പ്രസവാവധിയായി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം സാങ്കേതിക പ്രശ്‌നം കാരണമാണ് അവധി പ്രസവാവധിയായതെന്നാണ് അധികതര്‍ മറുപടി നല്‍കുന്നത്. അവധി നല്‍കിയതിന്റെ കാരണം വെളിപ്പെടുത്തിയ കോളം മാറിപ്പോയതാണ് പ്രശ്‌നത്തിന് കാരണമെന്നും അത് ഉടന്‍ തന്നെ പരിഹരിക്കാന്‍വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ബീഹാറില്‍ പുരുഷ ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ പതിനഞ്ചുദിവസത്തെ കാഷ്വല്‍ ലീവാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഗര്‍ഭിണികളായ ജീവനക്കാരികള്‍ക്ക് 180 ദിവസത്തെ പ്രസവാവധിക്ക് അപേക്ഷിക്കാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page