കണ്ണൂര്‍: ജോലി വാഗ്ദാനം ചെയ്ത് യുവാവിന്റെ 12,660,10 രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. തട്ടിപ്പ് സംഘത്തലവനായ മലപ്പുറം, വളാഞ്ചേരിയിലെ മൊയ്തീന്‍കുട്ടി (47)യെ ആണ് ഉളിക്കല്‍ ഇന്‍സ്‌പെക്ടര്‍ പി അരുണ്‍ ദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കേസില്‍ ഇനി മൂന്നു പേരെ കൂടി കിട്ടാനുണ്ടെന്നു പൊലീസ് പറഞ്ഞു.
നുച്യാട്, മണിപ്പാറ സ്വദേശിയായ അഭിനിന്റെ പണമാണ് നഷ്ടമായത്. അഭിനിന്റെ വാട്‌സ് ആപ്പിലേയ്ക്ക് സന്ദേശം അയച്ചു കൊണ്ടാണ് തട്ടിപ്പുകള്‍ക്ക് തുടക്കമിട്ടത്. വേഗത്തില്‍ പണം സമ്പാദിക്കാനുള്ള വഴിയുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികളുടെ അക്കൗണ്ടിലേയ്ക്ക് 2024 മാര്‍ച്ച് 16നും 19നും ഇടയിലുള്ള തീയ്യതികളില്‍ പണം അയപ്പിച്ചത്. ജോലിയോ, പണമോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് അഭിന്‍ പൊലീസില്‍ പരാതി നല്‍കിയത്.
