കൊല്ലം: പ്രഭാതസവാരി നടത്തുകയായിരുന്ന സ്ത്രീ ലോറിയിടിച്ച് മരിച്ചു. മുരുക്കമണ്ണിലെ ഷൈല(51)യാണ് മരിച്ചത്. പതിവു നടത്തത്തിന്റെ ഭാഗമായി പുലര്‍ച്ചെ ആറുമണിയോടെ റോഡ് സൈഡിലൂടെ നടക്കുകയായിരുന്ന ഇവരെ ഒരു കാര്‍ ഇടിക്കുകയായിരുന്നുവത്രെ. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ഇവരുടെ ദേഹത്തു മറുഭാഗത്തു നിന്നെത്തിയ ലോറി കയറിയിറങ്ങുകയായിരുന്നെന്നു പറയുന്നു.
