കാസര്‍കോട്: നേപ്പാളില്‍ നടന്ന ഇന്‍ഡോ-നേപ്പാള്‍ അന്താരാഷ്ട്ര ത്രോ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടിസ്വര്‍ണ മെഡല്‍ നേടി തിരിച്ചെത്തിയ കാസര്‍കോട്ടെ എസ്. ബസവരാജ്, കെ. ധനുഷ്എന്നിവരെ ജില്ലാ ത്രോ ബോള്‍ അസോസിയേഷന്‍ നേതൃത്വത്തില്‍കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ സ്വീകരിച്ചു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.ആര്‍. ശശികാന്ത്, ജില്ലാ പ്രസിഡന്റ് കെ. സൂര്യനാരായണ ഭട്ട്, ജില്ലാ സെക്രട്ടറി പി.എച്ച്.സന്തോഷ്, സന്തോഷ് കുമാര്‍, പൊടിപള്ള ശ്രീ ഭഗവതി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങള്‍, ശ്രീ ചീരുമ്പ ഭഗവതി സേവ സമിതിഅംഗം കെ. രാജേഷ്, ഹരീഷ് ഗോസാധ, ശശിധര തെക്കേമൂലെ, പി. ജനാര്‍ദ്ദനന്‍ എന്നിവര്‍ സ്വീകരണത്തിനു നേതൃത്വം നല്‍കി.
