കാസര്‍കോട്: പരപ്പ, കോളംകുളം റെഡ് സ്റ്റാര്‍ ക്ലബ്ബ്, ഇ.എം.എസ് വായനശാല എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷം മാതൃകയായി. ബിരിക്കുളം ലിറ്റില്‍ഫ്ളവര്‍ ചര്‍ച്ച് വികാരി ഫാദര്‍ വിപിന്‍ കേക്ക് മുറിച്ച് സന്ദേശം നല്കി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര് സോമന്, ക്ലബ്ബ് സെക്രട്ടറി കെ. മണി, വായനശാല പ്രസിഡണ്ട് എം.കെ ധനേഷ് സംസാരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഹരീഷ് കോളംകുളം ആധ്യക്ഷം വഹിച്ചു.
കോളംകുളത്ത് നടത്തിയ ക്രിസ്മസ് കരോളിനു സ്വീകരണവും നല്കി. കരോള്‍ ഗാനാലാപനവും മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.
