പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അഭിഭാഷകന്‍ ക്രൂരമായി ബലാത്സംഗം ചെയ്യതതായി പരാതി. സംഭവത്തില്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തതോടെ അഭിഭാഷകന്‍ ഒളിവില്‍ പോയി. ഹൈക്കോടതിയിലെ അഭിഭാഷകനും കായംകുളം സ്വദേശിയുമായ നൗഷാദി(46)നെതിരെയാണ് പൊലീസ് കേസെടുത്തത്. പീഡനത്തിനു ഒത്താശ ചെയ്തു കൊടുത്ത പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയെ ആറന്മുള എസ്.ഐ കെ.ആര്‍ ഷെമിമോളുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു.
2023 ജൂണ്‍ 10ന് ആണ് പെണ്‍കുട്ടി ആദ്യമായി ബലാത്സംഗത്തിനു ഇരയായത്. ബന്ധുവായ സ്ത്രീയുടെ സഹായത്തോടെ പെണ്‍കുട്ടിയെ കോഴഞ്ചേരിയിലെ ഒരു ഹോട്ടല്‍ മുറിയിലെത്തിച്ച് ബലം പ്രയോഗിച്ച് മദ്യം നല്‍കിയെന്നും മയങ്ങിയപ്പോള്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് കേസ്. പീഡന ദൃശ്യങ്ങള്‍ ഉണ്ടെന്നും പുറത്തു പറഞ്ഞാല്‍ അച്ഛനെയും മകളെയും കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 2024 ജൂണ്‍ വരെ പീഡനം തുടര്‍ന്നുവെന്നു കേസില്‍ പറയുന്നു.
പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്നു മൊഴിയെടുത്ത ശേഷമാണ് ആറന്മുള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പീഡനം നടന്ന ഹോട്ടലുകളിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയെ പ്രതികള്‍ അവിടങ്ങളില്‍ എത്തിച്ചിരുന്നുവെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
