കണ്ണൂര്‍: മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി പുറത്തിറങ്ങിയ യുവാവ് വീണ്ടും അറസ്റ്റില്‍. കതിരൂര്‍, നാലാംമൈല്‍ ഷാക്കിനാസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നഫ്‌സീര്‍ (27) ആണ് അറസ്റ്റിലായത്.
നേരത്തെ മയക്കുമരുന്നു കേസില്‍ പിടിയിലായി ജയിലില്‍ കഴിഞ്ഞിരുന്ന നഫ്‌സീര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. അതിനു ശേഷം വീണ്ടും മയക്കുമരുന്നു വില്‍പ്പന രംഗത്തേക്ക് തിരിഞ്ഞതായി സൂചന ലഭിച്ചതോടെയാണ് ഇയാളെ കുരുക്കാന്‍ പൊലീസ് വല വിരിച്ചത്. ചൊവ്വാഴ്ച രാവിലെ ബംഗ്‌ളൂരുവില്‍ നിന്നു കതിരൂരില്‍ എത്തിയ ബസില്‍ നിന്നു ഇറങ്ങിയ ഉടനെ നഫ്‌സീറിനെ കതിരൂര്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. ദേഹപരിശോധനയിലാണ് 46 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിജീഷ് നെയ്യന്‍, വിനീഷ്, സിപിഒമാരായ സജീഷ്, ഡ്രൈവര്‍ നിജില്‍ എന്നിവരും ഉണ്ടായിരുന്നു.
