പയ്യന്നൂര്‍: വിവാഹ മോചിതയായ യുവതിയെ പ്രലോഭിപ്പിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കാരക്കുണ്ടിലെ ഇ.പി രാജേഷി (37)നെയാണ് പരിയാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
പരിയാരം പഞ്ചായത്തിലെ താമസക്കാരിയായ 40കാരിയാണ് പീഡനത്തിനു ഇരയായത്.
കഴിഞ്ഞ മെയ് മാസം മുതല്‍ പീഡനത്തിനു ഇരയാക്കിയെന്നു കാണിച്ചാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്തതോടെ രാജേഷ് ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ വയനാട്, തലപ്പുഴയില്‍ താമസിക്കുന്നുണ്ടെന്നു രഹസ്യവിവരം ലഭിച്ച പൊലീസ് അവിടെയെത്തിയാണ് അറസ്റ്റു ചെയ്തത്. എസ്.ഐ വിനയന്‍, എ.എസ്.ഐ ചന്ദ്രന്‍, അഷ്‌റഫ്, രജീഷ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
