കാസര്‍കോട്: ഗൃഹനാഥനെ അയല്‍വാസിയുടെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ നെട്ടണിഗെ മുണ്ടൂര്‍ സ്വദേശി കൃഷ്ണന്‍ ചെട്ടിയാര്‍(64) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍ കാണാത്തതിനാല്‍ ഭാര്യ ലക്ഷ്മി അന്വേഷണം നടത്തുന്നതിനിടെയാണ് അയല്‍വാസിയുടെ കിണറില്‍ വീണ നിലയില്‍ കണ്ടത്. തുടര്‍ന്ന് കാസര്‍കോട് നിന്ന് അഗ്നിശമനാ സേനയെത്തി ആളെ പുറത്തെടുത്തുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വാഹനാപകട കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ നടന്ന ഒത്തുതീര്‍പ്പു വ്യവസ്ഥപ്രകാരം മകന്‍ വേറൊരാള്‍ക്ക് പണം നല്‍കേണ്ട ദിവസമായിരുന്നു ഇന്ന്. കൃഷ്ണന്‍ ചെട്ടിയാര്‍ സാമ്പത്തിക വിഷമത്തിലായിരുന്നുവെന്ന് സംസാരമുണ്ട്. പരേതനായ കുഞ്ഞമ്പു ചെട്ടിയാരുടെയും കമലയുടെയും മകനാണ്. മക്കള്‍: നിഷാന്ത്, നിധീഷ്, ദിവ്യ. മരുമകന്‍ രമേശ്. സഹോദരങ്ങള്‍: ശ്രീധര, ദാമോദര, സുശീല, സഞ്ചീവ, ചന്ദ്രശേഖര.
