കാസര്‍കോട്: പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ സര്‍ഗശേഷികളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി എസ്.എസ്.കെ കാസര്‍കോടിന്റെ അംഗീകാരത്തോടെ ജില്ലാ ഉര്‍ദു അക്കാദമിക് കൗണ്‍സില്‍ യു.പി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ‘മേരി ആവാസ് സുനോ ‘എന്ന പേരില്‍ ഓണ്‍ലൈനായി ഉര്‍ദു കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു. സ്‌കൂള്‍ തലം നാളെയും ഉപജില്ലാ, വിദ്യാഭ്യാസ ജില്ലാ, ജില്ലാതല മത്സരം ഡിസംബര്‍ 25, 27 തിയ്യതികളിലായി നടക്കും. മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം ജില്ലാ ഉര്‍ദു അക്കാദമിക് കോംപ്ലക്‌സ് സെക്രട്ടറി അമീര്‍ കൊടിബയലിന് നല്‍കി മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് നിര്‍വ്വഹിച്ചു.
കാസര്‍കോട്, മഞ്ചേശ്വരം ഉപജില്ലാ അക്കാദമിക് കോര്‍ഡിനേറ്റര്‍ന്മാരായ സുരയ്യ ചട്ടഞ്ചാല്‍, സുലൈഖ ഉപ്പള സംബന്ധിച്ചു.