കാസര്‍കോട്: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ കേരളത്തിന്റെ ചാരുതയിലും കേരളീയരുടെ സമാധാനപരമായ പെരുമാറ്റത്തിലും സന്തുഷ്ടി പ്രകടിപ്പിച്ചു.
അവധിക്കാല വിശ്രമത്തിനു മൂന്നു ദിവസം ബേക്കലില്‍ തങ്ങാനെത്തിയ അദ്ദേഹം നാലു ദിവസം ബേക്കലില്‍ തങ്ങി. അതിനിടയില്‍ വലിയപറമ്പ് കായലില്‍ ഹൗസ്‌ബോട്ടില്‍ സഞ്ചരിച്ചു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം അനുഭവിക്കുകയും ചെയ്തു.
കേരളത്തിന്റെ പ്രകൃതിയെയും കേരളീയരെയും ഇഷ്ടപ്പെട്ടതുപോലെ സംസ്ഥാന ഭക്ഷണവും അദ്ദേഹം ആസ്വദിച്ചു. നാലു ദിവസവും കേരളത്തിന്റെ തനതു ഭക്ഷണമായ പുത്തരിച്ചോറും കറികളുമാണ് അദ്ദേഹം ഉപയോഗിച്ചത്. മടങ്ങുമ്പോള്‍ കേരളത്തിന്റെ പരമ്പരാഗത ഉപഹാരം ബി.ആര്‍.ഡി.സി എം.ഡി പി. ഷിജിന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിക്കു സമ്മാനിച്ചു.
ഇതിനിടയില്‍ സംസ്ഥാന മന്ത്രി മുഹമ്മദ് റിയാസിനെ അദ്ദേഹം ഝാര്‍ഖണ്ഡ് സന്ദര്‍ശനത്തിനു ക്ഷണിക്കുകയും ചെയ്തു.
