ഡാളസ്: യു എസിലെ തോമസ് ജെഫേഴ്സണ്‍ സര്‍വ്വകലാശാലാ കണ്‍സള്‍ട്ടന്റും സ്തനാര്‍ബുദം സംബന്ധിച്ച ലോകാരോഗ്യ സംഘടനാ വിദഗ്ദ്ധനുമായ ഡോ. എം വി പിള്ളയെ കൊച്ചിയിലെ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ സൊസൈറ്റി ഗവേണിംഗ് ബോഡി അംഗവും സയന്റിസ്റ്റുമായി കേരള സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. പ്രൊഫ. ചന്ദ്രദാസ് നാരായണനെ സയന്റിസ്റ്റായും നോമിനേറ്റ് ചെയ്തിട്ടുണ്ട്.
അമേരിക്കയിലെ സാമൂഹ്യ സാംസ്ക്കാരിക സാഹിത്യ മേഖലകളില്‍ സജീവ സാന്നിധ്യമായ ഡോ. എം വി പിള്ള നോര്‍ത്ത് ടെക്സസ് ഇന്ത്യാ പ്രസ് ക്ലബ്ബ് ഓണററി അംഗമാണ്. ഉന്നത പദവി ലഭിച്ച എം വി പിള്ളയെ നോര്‍ത്ത് ടെക്സാസ് ഇന്ത്യന്‍ പ്രസ്ക്ലബ്ബ് പ്രസിഡന്റ് സണ്ണിമാളിയേക്കല്‍ അഭിനന്ദിച്ചു. ഡോ. ചന്ദ്രദാസ് നാരായണ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടറാണ്. ക്യാന്‍സര്‍ ജനിതക ശാസ്ത്ര വിദഗ്ദ്ധനുമാണ്.
