കാസർകോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. 234 പോയിന്റ് നേടി പിലിക്കോട് ഗ്രാമ പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻമാരായി. 153 പോയിന്റുമായി തൃക്കരിപ്പൂർ ഗ്രാമപ്പഞ്ചായത്ത് രണ്ടാം സ്ഥാനവും 141 പോയിന്റ് നേടി ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്ലബ്ബുകളിൽ റെഡ് സ്റ്റാർ എടാട്ടുമ്മലിനാണ് ഒന്നാംസ്ഥനം. പിലക്കോട് പിസികെആർ കലാസമിതി രണ്ടാമത് എത്തി.മൈത്താണി ജിഎൽ പി സ്കൂളിൽ നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ലക്ഷ്മി, മെമ്പർമാരായ എം സുമേഷ്, വി വി സുനിത,ടി എസ് നജിബ്,എം വി സുജാത, സി ചന്ദ്രമതിബിഡിഒ ടി രാകേഷ് ,തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ വി കാർത്യായനി, കെ വി രാധ,സീത ഗണേഷ് സംസാരിച്ചു. വി വി സുരേശൻ സ്വാഗതവും പി വി അനുമോദ് നന്ദിയും പറഞ്ഞു.
