കാസര്‍കോട് അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്‍ കൊടുംകുറ്റവാളി; അല്‍ഖ്വയ്ദയുടെ സ്ലീപ്പര്‍ സെല്‍ അംഗമെന്ന് അന്വേഷണ സംഘം

കാസര്‍കോട്: അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്‍ കൊടുംകുറ്റവാളി. ഇയാള്‍ അല്‍ ഖ്വയ്ദയുടെ സ്ലീപ്പര്‍ സെല്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അന്വേഷ ണസംഘം. കഴിഞ്ഞ ദിവസം അറസ്റ്റിലായ എം.ഡി ഷാബ് ഷെയ്ഖ് ബംഗ്ലാദേശിലെ തീവ്രവാദി സംഘടനയായ അന്‍സാറുള്ള ബംഗ്ലായുടെ സജീവ പ്രവര്‍ത്തകനാണെന്നും അന്വേഷണസംഘം കണ്ടെത്തി. 2018 മുതല്‍ കാസര്‍കോട് ജില്ല കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കാസര്‍കോട് പടന്നക്കാട്ടു നിന്ന് ആസാം പൊലീസിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്സ് ഇയാളെ അറസ്റ്റ് ചെയ്തത്. അതിനുശേഷമാണ് കാസര്‍കോട് പൊലീസിന് ഇയാളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. അസമില്‍ നിരവധി ബോംബ് സ്ഫോടനക്കേസുകളിലടക്കം ഇയാള്‍ പ്രതിയാണ്.
കെട്ടിട നിര്‍മാണത്തൊഴിലാളി എന്ന വ്യാജേനയാണ് ഷാബ് ഷെയ്ഖ് കാസര്‍കോട്ടെത്തിയത്. ഉദുമ, കാസര്‍കോട് ടൗണ്‍, പടന്നക്കാട് മേഖലകളിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. വ്യാജരേഖകള്‍ ഉപയോഗിച്ച് ഒരു ദേശസാല്‍കൃതബാങ്കില്‍ അക്കൗണ്ടുമെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് എവിടെ നിന്നാണ് സഹായം ലഭിച്ചത് എന്നതിനെപറ്റി അന്വേഷണം നടക്കുകയാണ്. എംഡി ഷാബ് സെയ്ഖ് എന്ന എംഡി സാദ് റാഡിയെ നവംബറില്‍ ഇന്ത്യയിലേക്ക് അയച്ചത് അവരുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും ഇന്ത്യയിലുടനീളമുള്ള സമാന ചിന്താഗതിക്കാരായ വ്യക്തികള്‍ക്കിടയില്‍ സ്ലീപ്പര്‍ സെല്ലുകള്‍ സൃഷ്ടിച്ച് അക്രമപരവും അട്ടിമറിക്കുന്നതും ആയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അസമില്‍ അഞ്ച് പേരെയും പശ്ചിമ ബംഗാളില്‍ രണ്ട് പേരെയും കേരളത്തില്‍ ഒരാളെയുമാണ് അറസ്റ്റ് ചെയ്തതെന്നു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മയക്കുമരുന്ന്‌ വില്പനയും അനധികൃത താമസവും:അതിഥി തൊഴിലാളികൾക്കും വാടകക്കെട്ടിടം ഉടമകൾക്കുമെതിരെ പൊലീസ് നടപടി ; നീലേശ്വരം നഗരസഭയ്ക്ക് ഹൊസ്ദുർഗ്ഗ് ഡിവൈ.എസ്. പിയുടെ മുന്നറിയിപ്പ്

You cannot copy content of this page