കാസര്‍കോട്: കൊടക്കാട് കണ്ണങ്കൈ ജനവാസ മേഖലയില്‍ കാട്ടു പോത്തിറങ്ങി. കണ്ണങ്കൈ വായനശാലയ്ക്ക് സമീപത്തും, കദളീവനത്തിന് സമീപത്തെ വയലിലും പടിഞ്ഞാറെക്കരയിലുമാണ് നാട്ടുകാര്‍ കാട്ടുപോത്തിനെ കണ്ടതായി പറയുന്നത്. കസേര വില്‍ക്കാനായി വന്ന ബംഗാളി യുവാവാണ് അദ്യം കാട്ടുപോത്തിനെ കണ്ടത്. വെള്ളിയാഴ്ച ബസ്‌സ്‌റ്റോപ്പിനടുത്തും കാട്ടുപോത്തിനെ കണ്ടവരുണ്ട്. ശനിയാഴ്ച രാവിലെ ഒരുവളപ്പ് പരിസരത്തു കാട്ടുപോത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പട്ടാപ്പകല്‍ കാട്ടുപോത്തിനെ കണ്ടതോടെ ജനങ്ങള്‍ ഭീതിയിലായി. നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്.