കാസര്‍കോട്: പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ റിട്ട. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ടി.മണി (58) ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം, ചങ്ങനാശ്ശേരിയിലുള്ള ഭാര്യാവീട്ടിലേക്ക് പോയതായിരുന്നു. ഹൃദയാഘാതം ഉണ്ടായ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ പാരലല്‍ കോളേജ് അധ്യാപകനായും കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെരിയയിലായിരുന്നു താമസം.
