കാസര്‍കോട്: പൊയിനാച്ചി സൗത്തില്‍ കൂട്ട വാഹനാപകടം; നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നു പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 11 മണി കഴിഞ്ഞാണ് അപകട പരമ്പര അരങ്ങേറിയത്. ഇരു ദിശകളില്‍ നിന്നു എത്തിയ വാഗണര്‍ കാറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് ആദ്യത്തെ അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാഗണര്‍ കാറിന്റെ ഡീസല്‍ ടാങ്ക് പൊട്ടി. ഡീസല്‍ റോഡിലേക്ക് പരന്നൊഴുകിയതോടെ അതുവഴി എത്തിയ ഇരുചക്ര വാഹനങ്ങള്‍ തെന്നിമറിയുകയായിരുന്നു. നിരവധി വാഹനങ്ങളാണ് ഇത്തരത്തില്‍ അപകടത്തില്‍ പെട്ടത്. വിവരമറിഞ്ഞ് കാസര്‍കോട് നിന്ന് ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തി വെള്ളം ചീറ്റി ഡീസല്‍ കഴുകിക്കളഞ്ഞതോടെയാണ് തുടര്‍ അപകടങ്ങള്‍ ഒഴിവായത്.