ബിഗ് ലോട്ട്‌സ് ഡിസ്‌കൗണ്ട് റിട്ടയില്‍ മാര്‍ക്കറ്റ് സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു, ആയിരക്കണക്കിന് തൊഴിലാളികള്‍ ക്രിസ്മസിന് മുമ്പ് തൊഴില്‍രഹിതരായേക്കും

ഡാളസ്: ബിഗ് ലോട്ട്‌സ് ഡിസ്‌കൗണ്ട് റീട്ടെയില്‍ മാര്‍ക്കറ്റില്‍ എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടുന്നതായി അധികൃതര്‍ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ക്കു ക്രിസ്മസിന് മുമ്പ് ജോലി നഷ്ടപ്പെടും.
1967ല്‍, സോള്‍ ഷെങ്ക് കണ്‍സോളിഡേറ്റഡ് ഇന്റര്‍നാഷണല്‍, കിരയാണ് സ്ഥാപിച്ചത്. ഇപ്പോളിത് ബിഗ് ലോട്ട്‌സ് ആണ്.
ബിഗ് ലോട്ട്സിന് 48 സംസ്ഥാനങ്ങളിലായി 1,300ലധികം സ്റ്റോറുകള്‍ ഉണ്ട്, സെപ്റ്റംബറില്‍ പാപ്പരത്വ സംരക്ഷണത്തിന് അപേക്ഷ ഫയല്‍ ചെയ്തു. കമ്പനിക്ക് ഇപ്പോള്‍ 870 ലൊക്കേഷനുകളാണ് അവശേഷിക്കുന്നത്
ലാഭകരമല്ലാത്ത നൂറുകണക്കിന് സ്റ്റോറുകള്‍ അടച്ച ശേഷം അവശേഷിച്ച സ്‌റ്റോറുകള്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ നെക്സസ് ക്യാപിറ്റല്‍ മാനേജ്മെന്റിന് 620 മില്യണ്‍ ഡോളറിന്റെ വില്‍പ്പന നടത്തി ബിസിനസ് തുടരാന്‍ ബിഗ് ലോട്ട്സ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കരാര്‍ തകര്‍ന്നതായി കമ്പനി അധികൃതര്‍ വ്യാഴാഴ്ച വെളിപ്പെടുത്തി. ‘വരും ദിവസങ്ങളില്‍’ അതിന്റെ എല്ലാ ലൊക്കേഷനുകളിലും അടച്ചു പൂട്ടും.
ക്രിസ്മസിന് ദിവസങ്ങള്‍ക്ക് മുമ്പ് കടകള്‍ അടച്ചിടുന്നത് ജീവനക്കാരില്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചു കമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page