കാസര്‍കോട്: അക്രമ കേസുകളില്‍ പ്രതിയായി വിദേശത്തേക്ക് കടന്ന യുവാവ് പിടിയില്‍. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി സിഎച്ച് കുഞ്ഞബ്ദുല്ല(44)യെയാണ് ചന്തേര പൊലീസ് അറസ്റ്റുചെയ്തത്. 2014 ല്‍ ഉടുമ്പുന്തലയില്‍ നടന്ന കത്തിക്കുത്ത് കേസുകളിലും 2022 ല്‍ നടന്ന അടിപിടി കേസുകളിലും പ്രതിയായ ഇയാള്‍ പലീസില്‍ കീഴടങ്ങാതെ മലേഷ്യയിലേക്ക് കടക്കുകയായിരുന്നു. കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു.