മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു പണം തട്ടുന്ന സംഘം അറസ്റ്റില്‍. മടിക്കേരി, വീരാജ്‌പേട്ട, ബാഗമണ്ഡലം പൊലീസ് നടത്തിയ നീക്കത്തിലാണ് കേരളത്തിലും നിരവധി കേസുകളുള്ള സംഘത്തെ അറസ്റ്റു ചെയ്തത്. സംഘത്തലവനും മലയാളിയുമായ മുഹമ്മദ് കുഞ്ഞി (48), പി.ജെ പ്രദീപ് (60), മടിക്കേരി, കഞ്ചിലയിലെ കെ.എ മുഹമ്മദ് റിസ്‌വാന്‍ (35), അബ്ദുല്‍ നാസര്‍ (50), മടിക്കേരി എം.എ മാടിലെ പി.എച്ച് റിയാസ് (29), എ.എ മൂസ (35), മുഹമ്മദ് ഹനീഫ് (42), ഖദീജ (32), അയ്യങ്കേരി സ്വദേശികളായ റഫീഖ് (28), പറാന്‍, മലപ്പുറത്തെ കെ.പി നവാസ് (47), എറണാകുളത്തെ കെ.എ നിഷാദ് (42) തുടങ്ങിയവരെയാണ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു 625 ഗ്രാം മുക്കുപണ്ടം പിടികൂടിയതായി പൊലീസ് പറഞ്ഞു.
