കാസര്‍കോട്: റിട്ട. കര്‍ണ്ണാടക പൊലീസ് എസ്.ഐ വാസുദേവ ബട്ടത്തൂര്‍ (75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സര്‍വ്വീസില്‍ നിന്നു വിരമിച്ച ശേഷം കൃഷിയില്‍ സജീവമായിരുന്നു. ബട്ടത്തൂര്‍, ശ്രീ പാണ്ഡുരംഗ ക്ഷേത്രം പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു.
പരേതയായ സുലോചനയാണ് ഭാര്യ. മക്കള്‍: രവീന്ദ്രനാഥ് (കര്‍ഷകന്‍), അഡ്വ. വിവേകാനന്ദ, സുനിതകുമാരി, നാഗവേണി (ഇരുവരും അധ്യാപികമാര്‍) രംഗനാഥ (വ്യവസായി), അഡ്വ. മഞ്ജുനാഥ.
