മൊഗ്രാല്‍: കാര്‍ റാലികളില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന മൂസാ ഷരീഫ് ലോകത്തിന്റെ നെറുകയിലാണെന്നു നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു.
ഇന്ത്യയിലെ നമ്പര്‍വണ്‍ നാവിഗേറ്ററും മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയുമായ മൂസാ ഷരീഫിന് മൊഗ്രാല്‍ ദേശീയവേദി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഹാരവും സമ്മാനിച്ചു.
ദേശീയവേദി പ്രസിഡന്റ് ടി.കെ അന്‍വര്‍ ആധ്യക്ഷം വഹിച്ചു. ജന. സെക്രട്ടറി എം.എ മൂസ, എം. മാഹിന്‍, ടി.എം ശുഹൈബ്, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി, അഷറഫ് പെര്‍വാര്‍ഡ്, എ.എം സിദ്ധീഖ് റഹ്‌മാന്‍, അനീസ് കോട്ട, മുഹമ്മദ്, എം.ജി.എ റഹ്‌മാന്‍, ബി.എ മുഹമ്മദ് കുഞ്ഞി, എം.എ അബൂബക്കര്‍ സിദ്ദീഖ്, അഷ്റഫ് സാഹിബ്, റിയാസ് മൊഗ്രാല്‍, കെ. മുഹമ്മദ് കുഞ്ഞി, ബി.കെ കലാം പ്രസംഗിച്ചു.
