ചെന്നൈ: യുവാവിനെ തട്ടിക്കൊണ്ടു പോയി 15 ലക്ഷം രൂപ കൊള്ളയടിച്ചു. സംഭവത്തില്‍ തമിഴ്‌നാട് സ്‌പെഷ്യല്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറും ആദായ നികുതി വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥന്മാരും അറസ്റ്റില്‍. സബ് ഇന്‍സ്‌പെക്ടര്‍ രാജസിങ്ങ്, ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥരായ ദാമോദരന്‍, പ്രഭു, പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്.
സി.ടി സ്‌കാനിംഗ് സെന്ററിലെ ജീവനക്കാരനായ യുവാവിനെയാണ് തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചത്. സ്‌പെഷ്യല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ യുവാവിന്റെ കൈവശം 15 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ച് യുവാവിനെ കാറില്‍ കയറ്റി കൊണ്ടു പോയി. ചെന്നൈ, എഗ്മൂറില്‍ എത്തിയപ്പോള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം പണം കൈക്കലാക്കുകയും കാറില്‍ നിന്നു ഇറക്കിവിടുകയുമായിരുന്നു. പണം നഷ്ടപ്പെട്ട യുവാവ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് എസ്.ഐ.യെയും ആദായ വകുപ്പിലെ ഉദ്യോഗസ്ഥരായ മൂന്നു പേരെയും അറസ്റ്റു ചെയ്തത്.
