കുമ്പള: കളത്തൂര്‍ ജാറം മഖാം ഉറൂസ് നാളെ മുതല്‍ 29 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സിയാറത്തിന് നേതൃത്വം നല്‍കും. ശേഷം ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ പതാക ഉയര്‍ത്തും. രാത്രി ഏഴുമണിക്ക് നടക്കുന്ന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എന്‍.പി.എം. സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍ ഹാദി ദാരിമി റബ്ബാനി കുന്നുങ്കൈ അധ്യക്ഷത വഹിക്കും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാകും. അസ്ലം അസ്ഹരി പൊയ്ത്തും കടവ് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിനങ്ങളില്‍ കബീര്‍ ഫൈസി പെരിങ്കടി, മുനീര്‍ ഹുദവി വിളയില്‍, അബ്ദുല്‍ റസാഖ് അബ്‌റാരി പത്തനംതിട്ട, ഉമൈര്‍ ദാരിമി വെള്ളായിക്കോട്, ആഷിഖ് ദാരിമി ആലപ്പുഴ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ. അബ്ദുല്‍ ഖാദര്‍ അല്‍ -ഖാസിമി അധ്യക്ഷത വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ പി.എച്ച് അസ്ഹരി കളത്തൂര്‍, അബ്ദുല്‍ റഹ്‌മാന്‍ മടപ്പാടി, അബ്ദുല്‍ റഹ്‌മാന്‍ ഖത്തര്‍, അലി ബനാരി, അസീസ് സുല്‍ത്താന്‍, അസീസ് അബഹ, ഹക്കീം പാചാണി സംബന്ധിച്ചു.
