റിച്ചാര്‍ഡ്‌സണ്‍ (ഡാളസ്): റിച്ചാര്‍ഡ്‌സണ്‍ സയോണ്‍ ചര്‍ച്ചില്‍ ക്രിസ്മസ് കരോള്‍ വെള്ളിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. ഗാനശുശ്രുഷ, വിവിധ ഭാഷകളില്‍ ഗാനാലാപനം എന്നിവ ഉണ്ടായിരിക്കും. പാസ്റ്റര്‍ റവ. ജസ്റ്റിന്‍ ബാബു ക്രിസ്മസ് സന്ദേശം നല്‍കും. വിവിധ മത്സരങ്ങള്‍, ലഘു ഭക്ഷണം എന്നിവയും ഉണ്ടായിരിക്കും. സംഗീത സാന്ദ്രവും ചൈതന്യ സമൃദ്ധവുമായ കരോള്‍ സായാഹ്നത്തില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ മുഴുവനാളുകളോടും അഭ്യര്‍ത്ഥിച്ചു.