പുത്തൂര്‍: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പഡ്‌നൂര്‍ വില്ലേജിലെ അബ്ദുല്ല കുഞ്ഞി (65)യാണ് മരിച്ചത്. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. സാരമായി പരിക്കേറ്റ അബ്ദുല്ല കുഞ്ഞിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ പുത്തൂര്‍ പൊലീസ് കേസെടുത്തു.
