ക്രിസ്മസ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് 14 കാരന് ദാരുണാന്ത്യം. ബല്‍ത്തങ്ങാടി കാരന്തൂര്‍ പോരടിത്തായക്കട്ടെയിലെ സ്റ്റീഫന്‍(14) ആണ് മരിച്ചത്. ബെല്‍ത്തങ്ങാടി സെന്റ് തെരേസാ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ബുധനാഴ്ച വൈകീട്ട് തെങ്കാവിലെ പേരോടിത്തായ കട്ടെയില്‍ വീടിനു സമീപം ക്രിസ്മസ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. പരിസരവാസികള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രണ്ടുവര്‍ഷം മുമ്പ് അസുഖം മൂലം മാതാപിതാക്കള്‍ മരണപ്പെട്ടിരുന്നു. അതിന് ശേഷം മുത്തശ്ശിക്കൊപ്പം താമസിച്ചുവരികയായിരുന്നു.
